ഗ്ലോക്കോമ മുക്ത ലോകത്തിനായി ബോധവല്‍ക്കരണ വാരാചരണം

General

ഗ്ലോക്കോമ മുക്ത ലോകത്തിനായി ഒരുമിക്കാം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണം സംഘിപ്പിക്കുന്നു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും അമ്പലവയല്‍ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണുകളിലെ നാഡികളെ ബാധിക്കുകയും അറിയാതെ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗ്ലോക്കോമ രോഗത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി നേത്രരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള നേത്ര പരിശോധനാ ക്യാമ്പും നടന്നു. വാരാചരണത്തിന്റെ ഭാഗമായി ദേശീയ അന്ധതാ കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ നേത്രപരിശോധനാ ക്യാമ്പുകള്‍ നടത്തുന്നുണ്ട്.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍പേഴ്‌സണ്‍ സിജി എല്‍ദോ അധ്യക്ഷനായി. ജില്ലാ എന്‍ പി എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ മുഖ്യ പ്രഭാഷണം നടത്തി. അമ്പലവയല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ സനല്‍ കുമാര്‍, ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ സന്ധ്യാ റാം, മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ കെ.എം ധന്യ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, അമ്പലവയല്‍ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ സ്റ്റേഷന്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ സുദര്‍ശന്‍ റാവു, ജില്ലാ ഒഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍ വി.കെ രവി, അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *