അതിവേഗചിത്രകാരൻ ജിതേഷ്ജിക്ക് വീണ്ടും പുരസ്‌കാരം

General

കൊടുമൺ ശ്രീചിത്തിരവിലാസം ഗവ : എൽ. പി സ്കൂൾ ഏർപ്പെടുത്തിയ ‘ശ്രീചിത്തിര തിരുനാൾ പുരസ്‌കാരം -2026’ അതിവേഗചിത്രകാരൻ ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്ജി യ്ക്ക് ലഭിച്ചു.
വേഗവരയിലെ ലോകറെക്കോർഡ് ജേതാവ്, 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുന്ന ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവ്, 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി, ഏഴ് ഏക്കറിലേറെ സ്ഥലത്ത് വനം നാട്ടുവളർത്തി സംരക്ഷിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഡോ. ജിതേഷ്ജി.
കൊടുമൺ ചിത്തിരവിലാസം എൽ പി സ്കൂൾ എസ്. എം സി ചെയർമാൻ സജു വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ഗീതാദേവി പുരസ്‌കാരസമർപ്പണം നിർവ്വഹിച്ചു. സിനിമാതാരം ഐശ്വര്യ രാജ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ ജേക്കബ്, സ്കൂൾ രക്ഷധികാരി എ ജി ശ്രീകുമാർ, കൊടുമൺ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി ലാൽജി, അംബിക വിനയൻ, എ ഈ ഓ സീമ ദാസ്, ജോയി കല്ലൂകാട്ടിൽ, മിനി എം ഡി, സിസ്റ്റർ സ്വസ്തി, കെ. ലാലിക്കുട്ടി ടീച്ചർ, കാർത്തിക് നായർ, വേദിത മനീഷ്, പ്രിയ സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *