ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു

General

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 83.5 ശതമാനം പേർ രോ​ഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവിൽ 52,73,202 പേർ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

അതേ സമയം കോവിഡ് രോ​ഗബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. ഇന്നലെ മാത്രം 1,181 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരണം 98,678 ആയി.

Leave a Reply

Your email address will not be published. Required fields are marked *