സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

General

കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ. നൂറുദ്ധീൻ പി, മുൻ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സിദ്ധിഖ്, ആശാ വർക്കറായ ശ്രീമതി.അമ്പിളി, അദ്ധ്യാപകരായ ബിനേഷ് രാഘവൻ, റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പ് പ്രോജക്ട് ആയ മഹാസഭ- വെൽഫെയർ പാർലമെന്റ് നടത്തി. ബെസ്റ്റ് ക്യാമ്പർമാരായി അരുൺ സൂര്യയെയും വേദയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *