ബത്തേരി: കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകൾക്ക് കേവലം ബോധവൽക്കരണം കൊണ്ട് പരിഹാരമാർഗ്ഗം ആകില്ല എന്ന് ബോധ്യമായിട്ടുണ്ട്.ഇതിൻ്റെ വെളിച്ചത്തിലാണ് 21 ദിവസങ്ങൾ നീണ്ടുനിൽ പ്രവർത്തനാധിഷ്ഠിതമയ ചലഞ്ചുകൾ ഉൾപ്പെടുത്തി വ്യക്തിഗത പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത് .പ്രസ്തുത പദ്ധതിയുടെ പരിസമാപ്തിയോടനുബന്ധിച്ച് സ്റ്റേറ്റ് ഇൻറഗ്രേഷൻ കാർണിവൽ വിദ്യാർഥികൾക്ക് സംഘടിപ്പിക്കാനും ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ലക്ഷ്യമിടുന്നു.
നല്ലൊരു നാളെക്കായി നമുക്ക് ഒരുക്കാം 21 സുദിനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. .21 ദിവസത്തെ പരിപാടികളിൽ ലഹരിക്കെതിരെ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരി വിരുദ്ധ ചിത്രമതിൽ, ജീവിതോത്സവം കാർണിവൽ എന്നിവ സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് ലിഷ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ് , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ്, ക്ലസ്റ്റർ കൺവീനർമാരായ എ.വി രജീഷ്, എം. കെ. രാജേന്ദ്രൻ , വി. പി സുഭാഷ്, സ്കൂൾ പ്രിൻസിപ്പൽ ആർ ഉഷ, പി ടി എ പ്രസിഡൻ്റ് റോയ് മാത്യു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി വൈ മത്തായി, വൈ എം സി.എ പ്രസിഡൻ്റ് സി. ഇ ഫിലിപ്പ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്വപ്ന ജേക്കബ്, ലീഡർ അനിറ്റ് മറിയം. ഏലിയാസ് എന്നിവർ സംസാരിച്ചു.