കോവിഡ് കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാവാൻ പാടില്ല എന്ന ബിജെപി നിലപാടിനൊപ്പം ചേരുകയാണ് കോൺഗ്രസും. ദേശീയ തലത്തിലും സംസ്ഥാനത്തും ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും കലാപം നടത്തുന്നു. എത്ര കേന്ദ്ര ഏജൻസികളെ കൊണ്ട് വന്നാലും ഒരു എംഎൽഎയെ പോലും മറുവശത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയാണ് അട്ടിമറി നടത്തിയത്. കേരളത്തിൽ അത് നടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസുമായി രഹസ്യധരണ ഉണ്ടാക്കി കുറച്ചു സീറ്റ് നേടാനാണ് കേരളത്തിൽ ബിജെപി ശ്രമിക്കുന്നത്. കോ-ലി-ബി സഖ്യം വന്നപ്പോഴെല്ലാം പരാജയപ്പെട്ട ചരിത്രം ആണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണി വിജയിക്കും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പും വിജയിക്കും. ഈ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടക്കുന്ന എല്ല കുതന്ത്രങ്ങളെയും അതി ജീവിക്കാൻ ജനങ്ങൾ കൂടെ നിൽക്കണമെന്നും’ കോടിയേരി ആവശ്യപ്പെട്ടു.