കോൺഗ്രസ്സ് തുടങ്ങി വച്ചത് ബി ജെ പി നടപ്പിലാക്കുന്നുഃലോക് താന്ത്രിക് ജനതാദൾ

General

കണ്ണൂർഃപത്ത് വർഷം കോൺഗ്രസ്സ് നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾ: ആറ് വർഷമായി ബി ജെ പിയും നടപ്പിലാക്കുന്നതിൻ്റെ തെളിവാണ് കാർഷിക ബിൽ അവതരിപ്പിച്ചതിലുടെ നടപ്പിലാക്കിയതെന്ന് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം പറഞ്ഞു .കാർഷിക ബില്ല് പിൻവലിക്കുക, കാർഷിക മേഖല കോർപറേറ്റുകൾക്കു് അടിയറ വെക്കുന്നതിനെതിരേ ,കർഷകരേ സംരക്ഷിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ലോക് താന്ത്രിക്ക് ജനതാദൾ സാമൂഹിക അകലം പാലിച്ച് കണ്ണൂർ ഹെഡ് പോസ്റ്റാഫിന് മുനിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംഘ പരിവാറിൻ്റെ ജനദ്രോഹനയങ്ങൾ ശാസ്ത്രീയമായി നടപ്പിലാക്കുന്ന നരേന്ദ്ര മോദി സർക്കാരിന് കാലം തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .കെ പി പ്രശാന്ത് ആദ്യക്ഷത വഹിച്ചു പി വൽസരാജ്, ജീ രാജേന്ദ്രൻ ,രാഗേഷ് രാജൻ, പി ബാബു, നിസാർ മുണ്ടയാട് എന്നിവർ പ്രസംഗിച്ചു .ജമാൽ സിറ്റി സ്വാഗതവും വി സ്വാരജ് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *