പേര് മാറ്റി ടെസ്റ്റ് നടത്തിയത് ഭയപ്പെടുത്തുന്നു; മഹാമാരിയുടെ കാലത്ത് കക്ഷി രാഷ്ട്രീയം മറക്കാം, ഇത് കഴിഞ്ഞ് ജീവനുണ്ടെങ്കിൽ തമ്മിൽ തല്ലാമെന്ന് ആരോ​ഗ്യമന്ത്രി

General

പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തി എന്നതാണെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോ​ഗ്യമന്ത്രി ചോദിച്ചു. രോ​ഗവിവരം ഒരിക്കലും മറിച്ച് വെക്കരുത്. അങ്ങനെയുണ്ടായാൽ രോ​ഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്ന് അവർ പറഞ്ഞു.

‌ഇതൊന്നും ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ നിന്നും ആളുകളിൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ആരും ഇത് ആവർത്തികരുതെന്നും അനുകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *