2023 -24 വർഷത്തെ മികച്ച മെന്റൽ ഹെൽത്ത് പരിശീലനത്തിനുള്ള ഇന്ത്യ ബ്രാൻഡ് ഐക്കൺ അവാർഡ് Mind Tuning Art ന്

Kerala

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം സൈബർ മീഡിയ, മുംബൈ അന്തേരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ‘Brett lee’ നിന്നും മൈൻ്റ് ട്യൂണിംഗ് ആർട്ട് ഫൗണ്ടർ ഡോക്ടർ ബെഞ്ചമിൻ ഈശോ അവാർഡ് ഏറ്റുവാങ്ങി.

2004 മുതൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന മൈൻഡ് ട്യൂണിംഗ് ആർട്ട് കേരളത്തിലെ ട്രെയിനർമാർക്കും, കൗൺസിലർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, സംസ്ഥാനത്ത് മാനസിക ആരോഗ്യ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടു കൂടി വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു..

വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത തടയുക, സ്കൂൾ, കോളേജ് ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുക തുടങ്ങിയ വിവിധ പദ്ധതികൾക്കൊപ്പം മൈൻഡ് ടൂണിംഗ് ആർട്ട് കൗൺസിലർമാരെ അണിനിരത്തിക്കൊണ്ട് സൗജന്യ സ്വാന്തനം നൽകിവരുന്നു.

സംസ്ഥാനത്ത് രണ്ടായിരത്തിൽ പരം സൈക്കോളജി ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും കൗൺസിലർമാർക്കും മൈൻഡ് ട്യൂണിംഗ് ആർട്ടിൽ പരിശീലനം നൽകുവാനും, പരിശീലനം നേടിയവർക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുവാനും ഇതുവഴി മാനസിക ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞു.

വിദ്യാർത്ഥികൾ മുതൽ റിട്ടയേർഡ് ഉദ്യോഗസ്ഥന്മാർ വരെയുള്ള വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ചിട്ടയായ പഠന രീതികളിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും മികച്ച കൗൺസിലർമാർ ആക്കി മാറ്റുന്ന മൈൻഡ് ട്യൂണിംഗ് ആർട്ടിന്റെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിന് അർഹത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *