മുത്തങ്ങ :സാമൂഹ്യ നീതി ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ രാജ്യം സോഷ്യലിസ്റ്റുകളെയാണ് പ്രതീക്ഷയോടെ കാണുന്നതെന്നും കെപി മോഹനൻ എംഎൽഎ പറഞ്ഞു.മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയാവരുതെന്നും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ളതാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു മുത്തങ്ങയിൽ നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി കെ. അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ രജീഷ്, കെ. പി. രജിൽ, കെ.പി.സായന്ത്സുനിൽ ഖാൻ കെഎസ് ബാബു കെ ചന്തു സി സഹദേവൻ നൗഷാദ് സി കെ നാസർ കരുണയിൽ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് അജ്മൽ സാജിദ് നന്ദി പറഞ്ഞു.
രാവിലെ നടന്ന വ്യക്തിത്വ വികസന ക്ലാസിൽ നേതാവ് എന്ന വിഷയത്തെ ആസ്പദമാക്കി റാഷിദ് ഗസ്സാലി ക്ലാസ് നയിച്ചു ഡോ : എ രബിജ സ്വാഗതവു കെ.ടി. ഹാഷിം നന്ദിയും പറഞ്ഞു സമകാലിക രാഷ്ട്രീയവും യുവജനങ്ങളുടെ പങ്കും എന്ന വിഷയത്തെ സംബന്ധിച്ച് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ ക്ലാസെടുത്തു.രാഷ്ട്രീയ സാമ്പത്തിക പരിസ്ഥിതി പ്രമേയങ്ങൾ അവതരിപ്പിച്ചു.