വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചു; പത്തനാപുരത്ത് 14കാരന് ക്രൂരപീഡനം; പരാതി

Kerala

കൊല്ലം പത്തനാപുരത്ത് 14കാരന് ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. അമ്പലത്തിലേക്ക് പോയ കൗമാരക്കാരനെ അഞ്ച് പേര് ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായാണ് പരാതി. മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്.

പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ പത്തനാപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. അജിത്ത്(26), രാജേഷ്(31), അഖിൽ(25), അനീഷ്(25), അജിത്ത്(30) എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *