നല്ലൂർനാട്: വയനാട് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനിഷ്യേറ്റീവും
കേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ‘കഥ പറയുന്ന സ്കൂൾ ‘പദ്ധതി നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി
ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ
ഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും ശില്പശാല സംഘടിപ്പിച്ചു.
സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.
പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി ശ്രീകല,
എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് മുൻ ഹെഡ്മാസ്റ്റർ വി.കെ ശ്രീധരൻ മാസ്റ്റർ, ചെയർമാൻ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർഡിനേറ്റർ
പ്രവീണ ഇ.പി, കൈരളി ബ്രാഞ്ച് മാനേജർ ബാബു കെ.പി തുടങ്ങിയവർ സംസാരിച്ചു.
ക്ലാസ്സ് റൂമുകൾ സജീവവും വിദ്യാർത്ഥികളെ സക്രിയമാക്കുവാനുമുതകുന്ന നൂറിലധികം കഥകൾ പറയുവാനുള്ള പരിശീലനം ശില്പശാലയുടെ ഭാഗമായി നടന്നു.
ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായ കഥകളെ മുൻനിർത്തിയാണ് ശില്പശാലയുടെ ഉള്ളടക്കം.
അധ്യാപനത്തിൽ കഥയുടെ പ്രാധാന്യവും പ്രസക്തിയും കൃത്യമായി പരിചയപെടുത്തി.
തത്ത്വങ്ങളും ധാർമിക പാഠങ്ങളും പുതിയ തലമുറക്കിടയിൽ
വളർത്തിയെടുക്കാൻ ശരിയായ കഥ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.
വിദ്യാർത്ഥികളുടെ മനസ്സ് ഒരു ശില്പിയുടെ കൈവശമുള്ള ഉരുക്കിയ മെഴുക് പോലെ ഉറച്ചിട്ടില്ലാത്തതാണ്.
മെഴുക് ഏത് രൂപവും നൽകാം. ക്ലാസ്സ് മുറികളിലെ വളർച്ചയുടെ വർഷങ്ങളിൽ പഠിതാക്കളിൽ അധ്യാപകർ നൽകുന്ന കഥകൾ ജീവിതകാലം മുഴുവൻ അവരോടൊപ്പമുണ്ടാകും.
അത്തരം
കഥയുടെ പ്രാധാന്യം തിരിച്ചറിയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നു സംഘടകർ പറഞ്ഞു.
വിദ്യാർത്ഥികളുടെ
സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുക,
ഏറ്റവും ഫലപ്രദമായ രീതിയിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കഥകളുടെ പ്രാധാന്യം തിരിച്ചറിയുന്ന തുടർ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടാണ് കഥ പറയുന്ന സ്കൂളിന്റെ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
‘ചെയർമാൻ’കസേര നിർമ്മാണ കമ്പനിയുടേയും കൈരളി ഡിസ്ട്രിബ്യുട്ടേഴ്‌സ് ന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്