സുൽത്താൻ ബത്തേരി : ആദർശ വിഷയത്തിൽ സമസ്ത വിട്ടുവീഴ്ച ചെയ്യില്ലെന്നും ഒമ്പത് പതിറ്റാണ്ടിലധികമായി സമുദായത്തിന്റെ വിശ്വാസ സംരക്ഷണത്തിനാണ് സമസ്ത ഊന്നൽ നൽകിയത് എന്നും
എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
ആദർശവും ആത്മീയതയും സമ്മേളിച്ച പണ്ഡിതരുടെ ആത്മാർത്ഥ പ്രവർത്തനമാണ് സമസ്തയുടെ വളർച്ചക്ക് നിദാനമായെതെന്നും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാൻ സമസ്തക്ക് കഴിയില്ല. സമസ്തയുടെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിനകത്ത് മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും സമസ്തയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.
സമസ്തയുടെ വിമര്‍ശകര്‍ക്ക് മറുപടി നല്കാന് എല്ലാവര്ക്കും കഴിയണമെന്നും ഭൗതികവാദങ്ങള്‍ അമിതമായി കയറിക്കൂടുന്നത് ലോകത്തിന്റെ തന്നെ നാശത്തിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമസ്ത എടുത്ത ഒരു തീരുമാനങ്ങളും തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും സൗഹാർദ്ധവും സാഹോദര്യവും കാത്തു സൂക്ഷിക്കാൻ സമസ്തയുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.