പള്ളിക്കൽ: കമ്മോം ബി സ്മാർട്ട് അബാക്കസ് സ്റ്റേറ്റ് ലെവൽ എക്സാം റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്ദാനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
റാങ്ക് ജേതാകളായ
ഐറിൻ മറിയ,അലക്സ് ഗ്ളീസൻ എന്നിവർ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഷാനവാസ് എ.കെ അധ്യക്ഷത വഹിച്ചു ജമാലുദ്ധീൻ സഅദി,അബാക്കസ് ട്രൈയ്നർ കെ.ഉമ്മു ഇർഫാന,ഷീന പോൾ, ഷംന നവാസ്,ഷകീല റഷീദ്, റിഷാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഏഴായിരം വിദ്യാർത്ഥികൾ മത്സരിച്ച ബി സ്മാർട്ട് അബാക്കസിന്റെ സംസ്ഥാന തല പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും റാങ്ക് നേടിയ രണ്ട് പേരും എടവക ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നുള്ളവരാണ്.