അയ്യൻകൊല്ലി: ദീർഘകാലമായ അസുഖ ബാധിതരായി സഹന മനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന,, സൊലേസ്,, കുട്ടികളുടെ പിറന്നാൾ ആഘോഷവും
ക്യാമ്പസ് കണക്ട് നടത്തി
നീലഗിരി കോളേജ് സാന്ത്വനമേകി.ഏറെ നാളായി വയ്യായ്കയുടെ വേനലിൽ എരിയുന്ന മക്കൾക്ക് ഈ ദിനം തീർത്തും ആഹ്ലാദകരമായി.
സൊലേസ് സ്ഥാപക ഷീബ അമീർ മുഖ്യാതിഥിയായ ചടങ്ങിൽ കോളേജ് എം.ഡി. യും സെക്രട്ടറിയുമായ
റാഷിദ് ഗസാലി, പ്രിൻസിപ്പൽ ഡോക്ടർ. ജി. സെന്തിൽ കുമാർ, പോഗ്രാം കൺവീനർ മുഹമ്മദ് ഫായിസ്, എൻ. എസ്. എസ് പോഗ്രാം ഓഫീസർ മുബഷീർ, സൊലേസ് വയനാട് കൺവീനറും എൻ. മലയാളം എഡിറ്ററുമായ സി.ഡി. സുനീഷ്,
സൊലേസ് കൺവീനർ ദീപാ ഷാജി, സൊലേസ് യൂത്ത് ജോയന്റ് കൺവീനർ നൂർ ബീന എന്നിവർ പങ്കെടുത്തു.
സൊലേസിന്റെ എല്ലാ ക്ഷേമ പ്രവർത്തനങ്ങൾക്കും കോളേജ് എല്ലാ പിന്തുണയും അറിയിച്ചു.