മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 24 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര് രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.