മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി സഞ്ജയ് അഗർവാൾ (25 ) ആണ് അറസ്റ്റിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർമാരായ ഷിജു എം. സി, അബ്ദുൽ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം. ബി എന്നിവരുടെ സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്