ആസാദി കാ അമൃദ് മഹോത്സവ്

Wayanad

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ആഗസ്റ്റ് 13 മുതൽ 15 വരെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശപ്രകാരം പ്രസിഡന്റ് ജസ്റ്റിൻ ബേബി ദേശീയ പതാകയുടെ പ്രദർശനം നിർവ്വഹിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതികളിലെ മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു.

75-ാം വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനവും മെമ്പർമാരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അദ്ധ്യക്ഷത വഹിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് H.B പ്രദീപ് മാസ്റ്റർ,ജില്ലാ പഞ്ചായത്തംഗം എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി വിജോൾ, പി.കല്യാണി,ജോയ്സി ഷാജു, മെമ്പർമാരായ പി ചന്ദ്രൻ,ഇന്ദിര പ്രേമചന്ദ്രൻ,സൽമ മോയി,രമ്യ താരേഷ്, വി.ബാലൻ,ബി എം വിമല,അബ്ദുൾ അസീസ്,മുൻ ഭരണസമിതി അംഗങ്ങളായ എ.പ്രഭാകരൻ മാസ്റ്റർ,എം.സി. സെബാസ്റ്റ്യൻ,എൻ.എം ആന്റണി,കാതറിൻ ടീച്ചർ,കെ.സി ആലി,തങ്കമ്മ യേശുദാസ്, ടി.മൊയ്തു,വനിത ക്ഷേമ ഓഫീസർ എ.വി രോഷ്നി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *