മാനന്തവാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാലവർഷത്തിൽ മാനന്തവാടി- നെടുപൊയിൽ ചുരം തകർന്നതിനാൽ ആ വഴിയുള്ള ഗതാഗതം നിലച്ചതിനാൽ പേരിയ 36, ചന്ദന ത്തോട്, ഇരുമനത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർ ത്ഥികൾക്ക് പഠനം നടത്തുന്നതിനായി അടിയന്തിരമായി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്നാവശ്വപ്പെട്ട് മാ നന്തവാടി എം.എൽ.എ ഒ.ആർ കേളു കലക്ടർക്ക് കത്ത് നൽകി. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗവും പഠനം നടത്തുന്നത് മാനന്തവാടി ആണ്. നെടുംപൊയിൽ വഴി ബസ് ഇല്ലാ ത്തതിനാൽ കൃത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ ക്ക് എത്തിചേരാൻ കഴിയുന്നില്ലെന്നും അടിയന്തിരമായി ബസ് സർവ്വീസ് ആരംഭിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.