കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. തനിച്ച് താമസിക്കുന്ന നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിലാണ് വെട്ടേറ്റത്.
നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കാനെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.