ഷാർജഃ തൃശൂർ സ്വദേശിനിയായ അധ്യാപിക ഷാർജയിൽ നിര്യാതയായി. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറിെൻറ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറിെൻറ ഭാര്യയുമായ സഹീറ (33)യാണ് മരിച്ചത്. പുതിയകാവ് ഇൽഫത്ത് കോളജ് അധ്യാപികയായിരുന്നു.
ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഇരട്ട സഹോദരങ്ങളായ ഫർഹാൻ, ഫൗസാൻ (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. ഷാർജയിൽ തന്നെ ഖബറടക്കി.