മാനന്തവാടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാരന് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും, അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി. ടിബി.രോഗിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജുവാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ബന്ധുകളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ടി.ബി. പേഷ്യന്റായ ബിജുവിന് ഡോക്ടറുടെ സാനിധ്യം എപ്പോഴും ആവശ്യമാണ്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡ് എന്ന് പറഞ്ഞ് ബിജുവിനെ ഇരുട്ട് മുറിയിലാണ് കിടത്തിയത്. കൂടാതെ മൃതദേഹം സംസ്ക്കരിക്കുമ്പോള് വന്‍ പോലീസ് സന്നാഹം തന്നെയാണ് ഒരുക്കിയത്. കൂടാതെ പോലീസ് എത്തി ബന്ധുക്കളോട് മരണത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും അങ്ങനെ പ്രതിഷേധിച്ചാല്‍ കിട്ടാനുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും പറയുകയുണ്ടായി. ഇതും ദുരൂഹതയിലേക്ക് വഴിവെക്കുകയാണെന്നും ഇവര്‍ ആരോപിച്ചുഅത്തരം സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസും ബന്ധുക്കളും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് പാറക്കല്‍, വാര്‍ഡ് മെമ്പര്‍ പി.എസ്. മുരുകേശന്, ബന്ധുക്കളായ ടി. അജയന്, അഖില്‍, അനില്‍, ഇ.ഡി. ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.