കാമുകിയെ കൊന്ന് കുഴിച്ചുമൂടി; മണ്ണ് മൂടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു

International

കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു. ഡെയ്​ലി മെയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് കരോലിനയിലാണ് സംഭവം. 60 വയസുള്ള ജോസഫ് മക്കിന്നോനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധിക്കുമ്പോഴാണ് സമീപത്ത് കുത്തിയ പുതിയ കുഴിയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇത് ഇയാൾക്കൊപ്പം ജീവിച്ചുപോന്നിരുന്ന കാമുകിയായ 65 വയസുള്ള പെട്രീഷ്യ ഡെന്റിന്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് കണ്ടെത്തുന്നത്. തർക്കത്തിനിടെ കാമുകിയെ ഇയാൾ കൊലപ്പെടുത്തി. പിന്നീട് വീടിന്റെ മുറ്റത്ത് തന്നെ കുഴി കുത്തി മൂടാനായിരുന്നു പദ്ധതി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കാമുകിയുടെ മൃതദേഹം കുഴിയിലിട്ട ശേഷം കുഴി മൂടുന്നതിനിടയിലാണ് ഇയാൾക്ക് ഹൃദയാഘാതം സംഭവിച്ചത്. അവിടെ തന്നെ വീണ് മരിക്കുകയും ചെയ്തു. ഇയാളെ മരിച്ച നിലയിൽ കണ്ട അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെട്രീഷയെ കാണാനില്ലെന്ന് ബന്ധുക്കളും പറഞ്ഞതോടെ വീട്ടുമുറ്റത്ത് പുതിയതായി കുത്തിയ കുഴി പരിശോധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *