ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് ഡേവിഡ് മില്ലറിന്റെയും രാഹുല്‍ തേവാട്ടിയയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് വിജയത്തിലേക്ക് എത്തിച്ചത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് വാലറ്റക്കാരുടെ മിന്നും പ്രകടനമാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
മുന്നേറ്റ നിര തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയുമാണ് സൂപ്പര്‍ ജയന്റ്സിനെ 20 ഓവറില്‍ 158 റണ്‍സിലെത്താന്‍ സഹായിച്ചത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തടക്കവും മോശമായിരുന്നു. 15-2 എന്ന നിലയിലേക്ക് പരുങ്ങിയ ടൈറ്റന്‍സിനെ നായകന് ഹാര്‍ദിക് പാണ്ഡ്യയും മാത്യൂ വെയ്ഡും ചേര്‍ന്നാണ് കരകയറ്റിയത്. 11-ാം ഓവറില്‍ 33 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ക്രുനാല്‍ പാണ്ഡ്യ പുറത്താക്കി ബ്രേക്ക് ത്രൂ നല്കി. തൊട്ടടുത്ത ഓവറില്‍ 30 റണ്‍സെടുത്ത വെയ്ഡും മടങ്ങിയതോടെ വിജയം കൈപ്പിടിയിലാക്കാമെന്ന് സൂപ്പര്‍ ജയന്റ്സ് കരുതി.