കേരള ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം

Education & Career

തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50,200-1,05,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വേണ്ടി സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന  ഏപ്രിൽ 13നു വൈകിട്ട് അഞ്ചിനു മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *