സ്വയം തൊഴില്‍ വായ്പ

Wayanad

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന 60,000 രൂപ പദ്ധതി തുകയ്ക്കുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869

Leave a Reply

Your email address will not be published. Required fields are marked *