പ്രകാശ് താമരക്കാട്ട് എഴുതുന്നു..

General

സിസ്റ്റവും ഡാറ്റയും
മാറണം

സിസ്റ്റവും ഡാറ്റയും
മാറണം
.
സ്ഥിതിവിവര കണക്കുകൾ
(ഡാറ്റ) ഇല്ലാത്ത അപ്രസക്തമായ വകുപ്പാണ്
കേരള സംസ്ഥാന കായിക വകുപ്പ്. ‘വെള്ളിമൂങ്ങ’ എന്ന മലയാളം സിനിമയിൽ നായകൻ ചോദിക്കുന്നതുപോലെ
” ഓ കായിക വകുപ്പ് കിട്ടിയിട്ട് എന്തോ കാണിക്കാനാണ്? “
ഇതാണ് കലാകാലങ്ങളായി ഭരണത്തിൽ വരുന്ന സകല നേതാക്കളുടേയും മനോഭാവം എന്ന് തോന്നുന്നു. കായികരംഗവുമായി പുലബന്ധം പോലുമില്ലാത്ത ആളുകളെ നിർബന്ധിച്ച് ഏൽപ്പിക്കുന്ന ഈ വകുപ്പ് അന്നും ഇന്നും മുട്ടിൽ ഇഴയുകയാണ്.
കായിക പ്രതിഭകളുടെ ഈറ്റില്ലമായ കായിക കേരളത്തിന്റെ ശോചനീയമായ ഈ അവസ്ഥ കണ്ടും കേട്ടും മടുത്ത രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ കായിക രംഗത്തേക്ക് പറഞ്ഞയക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും.
മഴയത്തും വെയിലത്തും വിശ്രമമില്ലാതെ കഷ്ടപ്പെട്ട്
ചോരയും വിയർപ്പും ഒഴുക്കി നാടിനും രാജ്യത്തിനും അഭിമാനകരമായ
വിജയങ്ങൾ സമ്മാനിച്ച
കായിക താരങ്ങൾക്ക് അർഹതപ്പെട്ട സർക്കാർ ജോലി ലഭിക്കാൻ മാസങ്ങളോളം സെക്രട്ടറിയേറ്റ് വാതിൽക്കൽ മുട്ടിൽ ഇഴയേണ്ടി വന്ന സംസ്ഥാനം കേരളമാണ് എന്ന് എല്ലാവർക്കും അറിയാം.
സ്വന്തം ചിലവിൽ കഴിവ് തെളിയിച്ച്
ദേശീയ നിലവാരത്തിൽ എത്തുന്ന കൗമാര കായിക താരങ്ങളെ
തുടർ പരിശീലനത്തിന്
കേരളത്തിൽ കിട്ടുന്നില്ല. പാതിവഴിയിൽ കൊഴിഞ്ഞുപോകുന്ന ഈ പ്രതിഭാസത്തെക്കുറിച്ച്
ഭരണാധികാരികൾക്ക്
മനസ്സിലാകുന്നില്ലത്രേ…
കായിക രംഗത്തെ മുതുക്ക്
‘പാര’ വാഹികൾ ഭരണാധികാരികൾക്ക് എഴുതി സമർപ്പിച്ച
പഠന – ഗവേഷണ രേഖകൾ വസ്തുതാവിരുദ്ധമാണ്.
.
വ്യക്തവും ശക്തവുമായ ഒരു കായിക വികസന നയം ഇല്ല എന്നതാണ്
കായിക കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
.
കലഹരണപ്പെട്ട വിദ്യാഭ്യാസ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിച്ച്
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായികാദ്ധ്യാപകരെ നിയമിക്കണം.
.
കായിക രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും
വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.
മികച്ച പരിശീലനത്തിനും
മത്സരങ്ങൾക്കുമുള്ള ഉയർന്ന ചെലവുവഹിക്കാൻ അവർക്ക് കഴിയുന്നില്ല.
.
സൗജന്യ താമസവും ഭക്ഷണവും പഠനവും
മികച്ച പരിശീലന സൗകര്യങ്ങളും കായിക താരങ്ങൾക്ക് ഏർപ്പെടുത്താൻ സർക്കാരിന് കഴിയണം
.

സ്പോർട്സ് ക്വാട്ട വഴിയുള്ള ക്ഷേമ പദ്ധതികളും സർക്കാർ ജോലി നിയമനങ്ങളിലെ സുതാര്യതയും നടപ്പിൽ വരുത്താൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.
.
മത്സരങ്ങളുടെ പേരിൽ കായിക താരങ്ങളെ പിഴിഞ്ഞ് വരുമാനമുണ്ടാക്കുന്ന അസോസിയേഷനുകളേയും മറ്റ് ഏജൻസികളേയും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല.
.
യാത്രാബത്തയും സ്പോർട്സ് കിറ്റും
യഥാസമയം നൽകുവാൻ വകുപ്പുകൾക്ക് കഴിയണം
.
സർക്കാർ അനുവദിക്കുന്ന ഫണ്ടിന്റെ പ്രയോജനം
കായിക താരങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന പ്രായോഗിക പരിശോധനകൾ നടക്കുന്നില്ല.
.
ഒരേ കായിക ഇനത്തിന് ഒന്നിലധികം അസോസിയേഷനുകൾ ഉണ്ടാക്കി കായിക കേരളത്തിന്‌ അവമതിപ്പ് ഉണ്ടാക്കുന്ന അവസ്ഥകൾ പരിഹരിക്കണം.
.
അവാർഡുകളും പാരിതോഷികങ്ങളും
പഖ്യാപനങ്ങളിൽ ഒതുക്കാതെ യഥാസമയം നൽകാൻ കഴിയണം.
.
ഒരു വർഷം
പി എസ് സി നിയമിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി കായിക താരങ്ങളാണ് സായുധ സേനകളിലും, അർദ്ധസൈനിക സേനകളിലും, റെയിൽവേ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിച്ച് ഭാവി ജീവിതം സുരക്ഷിത മാക്കുന്നത് അതുകൊണ്ട് തന്നേ കേരളയുവത്വത്തിന്റെ കരിയർ ഗ്രാഫ് ഉയർത്തുന്ന കായിക രംഗം സൗജന്യസേവന മേഖലയായി പരിഗണിക്കണം.
.
പ്രകാശ് താമരക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *