ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം; റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947-നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ […]

Continue Reading

ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. […]

Continue Reading

‘തികഞ്ഞ ആത്മവിശ്വാസം, ആകാവുന്ന വിധം നാടിനെ ഉയർത്തി; കേരളത്തിന്റെ മക്കൾക്ക് ഒരു ആശങ്കയും വേണ്ട’: മുഖ്യമന്ത്രി

രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങളും ഉണ്ടായിരുന്നു, എന്നാൽ കേരളത്തിലെ മക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി. നിരവധി അനവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ്, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു. പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. ഈ സർക്കാരിന് എതിരെ എന്ത് ആക്ഷേപമാണ് ഉന്നയിക്കാനുള്ളത്. ഇതുപോലെ ഏതെങ്കിലും പ്രതിപക്ഷത്തെ എവിടെയെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഭയമുളള പ്രതിപക്ഷം […]

Continue Reading

പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് UDF; ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം

കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മുൻ പഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് സ്ഥാനാർത്ഥിയാകും. മറ്റു മണ്ഡലങ്ങളിലെ അനുയോജ്യരായ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കൈമാറാനും ധാരണ. ഒറ്റപ്പാലത്തേക്ക് കോൺഗ്രസ് പരിഹരിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ഹരിഗോവിന്ദനെ ഷൊർണൂരിൽ മത്സരിപ്പിച്ചേക്കും. അതേസമയം പുറത്തുനിന്നും വന്നവർക്ക് സീറ്റ് നൽകുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. […]

Continue Reading

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് സമീപത്ത് വിശ്രമിക്കുകയായിരുന്ന ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബാണ് തകർന്ന് വീണത്. കോർപറേഷന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. അതിൽത്തന്നെ പരുക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും,തലയ്ക്കുമാണ് ഇയാൾക്ക് […]

Continue Reading

സമയവും ചെലവും കുറച്ചു; അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ

സമയവും ചെലവും കുറച്ചു അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയും, മലപ്പുറവും പുതുക്കിയ ലൈനിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആർആർടിഎസിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചുള്ള പദ്ധയുടെ പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. എ സി ചെയർ കാർ ചെലവിലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മണിക്കൂർ 20 മിനുട്ടിൽ ലക്ഷ്യത്തിലെത്തും. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയും. ആകെ ചെലവായി 54,000 കോടി രൂപയാണ് കണക്കാക്കുന്നത്. […]

Continue Reading

വിജയ് പെരമ്പൂരില്‍ മത്സരിക്കും?, പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചേയ്ക്കും. ഞായറാഴ്ച നടന്ന പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ആണ് വിജയ് മത്സരിക്കേണ്ട മണ്ഡലം സംബന്ധിച്ച് നിര്‍ദേശം ഉയര്‍ന്നത്. മണ്ഡലം സംബന്ധിച്ച നിര്‍ദേശത്തിന് പാര്‍ട്ടിയോഗത്തിന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെരമ്പൂരില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് വിജയ് മത്സരിക്കേണ്ട മണ്ഡലത്തെ കുറിച്ചുള്ള പ്രമേയം […]

Continue Reading

ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടു; റിപ്പോര്‍ട്ട് തേടി കോടതി

കൊച്ചി: ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി എം എം സഞ്ജീവ് കുമാറാണ് കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ലൈസന്‍സ് ഇല്ലാത്ത മദ്യത്തിന്റെ ഉല്‍പ്പാദനം വ്യാജമദ്യ നിര്‍മാണത്തിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ബെവ്‌കോ, മലബാര്‍ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ […]

Continue Reading

‘തല’ തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ വിവരമിക്കലിനെക്കുറിച്ചു നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ഈ സീസണിൽ കളിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ഫ്രാഞ്ചൈസിക്ക് ലഭിച്ച അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതും താരമായിരുന്നു. 2016, 2017 സീസണുകളില്‍ സിഎസ്‌കെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ റൈസിങ് പൂനെ […]

Continue Reading

16 വയസിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കര്‍ണാടക

ബംഗളൂരു: 16 വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡി ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ (വിസി) സമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. വിസിമാരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. മൊബൈല്‍ ഫോണിനോടുള്ള ആസക്തി, ഓണ്‍ലൈന്‍ ഗെയിമിങ്, സോഷ്യല്‍ മീഡിയ, പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയ ആശങ്കകള്‍ സിദ്ധരാമയ്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. വിഷയത്തില്‍ വിസിമാര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. കൊവിഡിന് […]

Continue Reading