ചര്‍ച്ചകള്‍ രാജിയിലേക്ക്, കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിര്‍ന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും […]

Continue Reading

പാക്കിങ്ങിനൊപ്പം എണ്ണം കൂടി പ്രദര്‍ശിപ്പിക്കും, ആധുനിക ന്യുമാറ്റിക് ടെക്‌നോളജി; ഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീന്‍

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ വൈദ്യനാഥന്‍ ആണ് ഈ ഉപകരണം സമര്‍പ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്‌നോളജിയില്‍ പ്രവത്തിക്കുന്നതാണ് മെഷീന്‍. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ആവശ്യനുസരണം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി മനോജ്, വഴിപാടുകാരന്‍ വൈദ്യനാഥന്‍ […]

Continue Reading

‘മെസി വരും ട്ടാ…’; അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍! ഉറപ്പിച്ചു

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. നവംബറില്‍ കേരളത്തിലെത്തുമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ടീം ഉറപ്പൊന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്തു തന്നെയാണ്. […]

Continue Reading

ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

തൃശൂർ: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാ​ര്യ ​ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ആരംഭം മുതൽ ഡയറ്ക്ടറും മുഖ്യ നടത്തിപ്പുകാരിൽ ഒരാളുമായിരുന്നു ​ഗ്രീഷ്മ. കേസിലെ മറ്റ് പ്രതികൾ പിടിയിലായെങ്കിലും ​ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു. ആലുവയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.

Continue Reading

ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം, അന്വേഷണം

കോതമംഗലം: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച […]

Continue Reading

62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍(3200 രൂപ) വിതരണം ഇന്ന് മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പെന്‍ഷന്‍. ഇതില്‍ ചെറിയ ഭാഗം കേന്ദ്ര വിഹിതമാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂറായി അനുവദിച്ചു. […]

Continue Reading

കോട്ടത്തറ ഗവ. ഹൈസ്കൂളിൽ മാ കെയർ സെന്റർ

കോട്ടത്തറ ഗവ. ഹൈസ്കൂളിൽകോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽമാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘുഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.സിഡിഎസ്ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായി.  കുടുംബശ്രീ ജില്ലാതല മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന, അംഗങ്ങളായ പി എസ് അനുപമ, ബിന്ദു മാധവൻ, സ്കൂൾ പ്രധാനാധ്യാപിക രജനി,  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ജയേഷ്, അശ്വന്ത്, വൈസ് ചെയർപേഴ്സൺ  ജെനിമോൾ, […]

Continue Reading

സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം ‘സ്മാർട്ട്’ പദ്ധതിയുമായി സാക്ഷരത മിഷൻ

-സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട്ടിൽ -ലക്ഷ്യം തൊഴിൽ നേടാൻ പര്യാപ്തമാക്കൽ നൂറ് ശതമാനം നേട്ടം കൈവരിച്ച സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പുതിയ ‘സ്മാർട്ട്’ (ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്കിൽ കോഴ്സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷൻ. തുല്യത പഠിതാക്കൾക്ക് ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രവീണ്യം നേടി തൊഴിൽ നേടാൻ പര്യാപ്തമാക്കുന്ന കോഴ്സിൽ എല്ലാവർക്കും ചേരാം. ആറ് മാസം ദൈർഘ്യമുള്ള കോഴ്സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് […]

Continue Reading

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

-കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ ഉറപ്പാക്കുന്നു ഈ സംഘം. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും തൊഴിലാളികളുടെ […]

Continue Reading

പത്തരമാറ്റിൽ മിന്നുവാങ്ങാൻ ചെപ്പുതുറക്കാം: സ്വര്‍ണവില കുറഞ്ഞു

ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 73,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില. 73,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന്റെ വില. 120 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9,215 രൂപയാണ്. 9,230 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പതിനഞ്ച് രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി […]

Continue Reading