ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു. രാഷ്ട്രപതി റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂർത്തിയാകും. കഴിഞ്ഞതവണ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ ജുഡീഷ്യൽ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന […]

Continue Reading

പ്രതിസന്ധികൾ മാറുന്നു; ഐഎസ്എല്ലിന് ഒക്ടോബറിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്‌

ഐഎസ്എല്ലിനെ ചുറ്റുപറ്റിയുള്ള പ്രതിസന്ധികൾ അവസാനിക്കുന്നു. ഐഎസ്‍എൽ ഒക്ടോബർ 24ന് തടക്കമാകുമെന്നാണ് റിപ്പോർട്ട്‌. വേദികളുടെ ലഭ്യത നോക്കാൻ ക്ലബ്ബുകൾക്ക് എഐഎഫ്എഫ് നിർദേശം. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ കാര്യത്തിൽ തൽസ്ഥിതി ഈ സീസൺ അവസാനം വരെ തുടരാൻ എഐഎഫ്എഫും എഫ്ഡിഎസ്എല്ലും ധാരണയിൽ എത്തിയിരുന്നു. ഇക്കാര്യം മറ്റന്നാൾ സുപ്രീംകോടതിയെ അറിയിക്കും. ഇതിന് പിന്നാലെയാണ് വേദികളുടെ കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് […]

Continue Reading

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ […]

Continue Reading

മുഹമ്മദ് കൈഫ് രക്ഷകൻ! രണ്ടാം സീസണിലെ ആദ്യ വിജയവുമായി ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം: കെസിഎല്ലിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ആലപ്പി റിപ്പിൾസ്. ഈ സീസണിൽ ആലപ്പിയുടെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസ് രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഇംപാക്ട് പ്ലെയറായി ഇറങ്ങി ആലപ്പിക്ക് വിജയമൊരുക്കിയ മുഹമ്മദ് കൈഫാണ് കളിയിലെ താരം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ആലപ്പിയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു കൈഫ്. മുഹമ്മദ് […]

Continue Reading

അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍; യുഎസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. യുഎസ് സമയം ചൊവ്വ അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ […]

Continue Reading

ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു. ഓലിക്കല്‍ സുധന്‍ (60) ആണ് മരിച്ചത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് സമീപവാസി കുളങ്ങരയില്‍ അജിത്താണ് വെട്ടിയത് . പ്രതി അജിത്തിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്താണ് കൊലപാതകം നടന്നത്

Continue Reading

ഇന്ന് പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]

Continue Reading

രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്; എംഎല്‍എയായി തുടരും; രാജിക്ക് തടസ്സം ഉപതെരഞ്ഞെടുപ്പ് ഭീതി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനത്തുതുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരുമെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയില്‍ നിന്ന് ആരോപണ വിധേയനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണതിനാണ് നിലവില്‍ മുന്‍തൂക്കം. രാഹുലിനെതിരായ ആരോപണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിച്ചെന്ന പ്രശ്‌നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തില്‍ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. […]

Continue Reading

16 പന്തില്‍ 50, 42 പന്തില്‍ 100; ഗ്രീന്‍ഫീല്‍ഡിൽ ‘തീ’ പടർത്തി സഞ്ജു സാംസണ്‍!

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെടിക്കെട്ട് ബാറ്റിങുമായി സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്‌സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായാണ് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങ്. ആദ്യ കളികളില്‍ തിളങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശ താരം മൂന്നാം മത്സരത്തില്‍ തീര്‍ത്തു. ബ്ലൂ […]

Continue Reading

ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ: തോട്ടടയിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെഎം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ്എൻ കോളജിനു മുന്നിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെ ജിആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. വൈഷ്ണവിൻ്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്നാണ് വൈഷ്ണവിൻ്റെ പരാതി. അക്രമത്തിൽ എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ […]

Continue Reading