സംസ്ഥാനത്ത് ഇന്ന് മുതൽ ‍മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്.

Continue Reading

ഭീഷണിപ്പെടുത്തി, മർദ്ദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് പെൺകുട്ടികൾ

ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടി പരാതി നൽകിയെങ്കിലും നാരായൺപൂർ പൊലീസ് സ്വീകരിച്ചില്ല. സംഭവസ്ഥലം ദുർഗ് പരിധിയിൽ ആണെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ആയി പരാതി നൽകുമെന്ന് പെൺകുട്ടികൾ അറിയിച്ചിട്ടുണ്ട്. ജ്യോതി ശർമ, കണ്ടാലറിയാവുന്ന ബജ്രഗദൾ പ്രവർത്തകർ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ […]

Continue Reading

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിനും തിരിച്ചടി ? ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ

അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക ചുങ്കം കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ. സംസ്കരിച്ച മത്സ്യം മുതൽ ഡയമണ്ട് ആഭരണങ്ങൾ വരെയുള്ള ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് അമേരിക്ക. സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കുന്നത് കേരളത്തിനും തിരിച്ചടിയാകും. വാഹന ഘടകങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സംസ്കരിച്ച മത്സ്യം, ടയർ, തുകൽ ഇങ്ങനെ ട്രംപിന്റെ പകര ചുങ്കത്തിന് ഇരയാകുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഏറെയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ കയറ്റുമതി മേഖലയുടെ തകർച്ചയായിരിക്കും പകരച്ചുങ്കത്തിൻ്റെ ഫലം. ഇന്ത്യൻ വാഹന വ്യവസായമാണ് […]

Continue Reading

“കേരള സമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ജീവിതം”; പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

പ്രൊഫ. എം. കെ സാനുവിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വര്‍ത്തമാനകാല കേരളസമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് എന്നും കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.“കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം. അദ്ദേഹം അനുശോചനകുറിപ്പിൽ പറഞ്ഞു.

Continue Reading

പ്രൊഫ. എം.കെ സാനു അന്തരിച്ചു

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനു അന്തരിച്ചു. 98 വയസ്സായിരകുന്നു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു. നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. […]

Continue Reading

നീതിയുടെ വെളിച്ചം; ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇതിനിടെ അതിനിടെ പൊലീസ് […]

Continue Reading

‘ഇതൊരു പകവീട്ടലല്ല, ഡോ. ഹാരിസ് HOD ആണ്, ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും’: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായതിൽ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഡോ. ഹാരിസ് HOD ആണ്. ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും. ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും മന്ത്രി വിമർശിച്ചു. ഇതൊരു പകവീട്ടലല്ല. ഡോ. ഹാരിസിനെ വെറുതെ വിടണം. ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ എന്നും വീണ ജോർജ് വ്യക്തമാക്കി. 20 […]

Continue Reading

യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാം; എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു ആ വലിയ മനുഷ്യൻ. ജനതയോട് കർമ്മോത്സുകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു ഡോക്ടർ എ പി ജെ അബ്ദുൾ കലാം. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി കുട്ടികളുമായി സംസാരിക്കാൻ ആഗ്രഹിച്ചു, അവരെ വാക്കുകളിലൂടെ പ്രചോദനം നൽകാൻ കൊതിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് പത്രവിതരണം നടത്തി വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്ന ബാലനിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയിലേക്കും […]

Continue Reading

പോക്സോ ; പ്രതിക്ക് തടവും പിഴയും

പനമരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 6വർഷം തടവും 25000 രൂപ പിഴയും. ബത്തേരി മണിച്ചിറ തൊണ്ടെന്മല വീട്ടിൽ ടി ഫിറോസി (41)നെ യാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കെതിരെ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാൾ ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ […]

Continue Reading

ബത്തേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത ഗൂഡാലോചന: എന്‍ ഡി അപ്പച്ചന്‍ സുല്‍ത്താന്‍ബത്തേരി: നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ ജയിലടച്ച സംഭവത്തില്‍ എട്ട് ദിവസമായും ജാമ്യം ലഭിക്കാനുള്ള അവസരം നിഷേധിക്കുന്ന ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന ഉയര്‍ത്തിപിടിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്ന നടപടികളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് […]

Continue Reading