‘സ്ത്രീത്വത്തെ അപമാനിച്ചു, നിരോധിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങൾ പ്രചരിപ്പിച്ചു’; മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതി

താരസംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും മുറുകുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാമേനോനെതിരായ  കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതിനു പിന്നാലെ പരാതിക്കാരനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ശ്വേതയ്ക്കെതിരെ മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി എറണാകുളം  സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. അമ്മയില്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ പുതിയ പരാതിയും കേസുമെല്ലാം ഉണ്ടായത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചുവെന്നാണ് […]

Continue Reading

കരാട്ടെ പരിശീലകയായ യുവതി വീട്ടിൽ മരിച്ച നിലയിൽ

കരാട്ടെ പരിശീലകയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ ഏഴിന് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 13 നായിരുന്നു വിവാഹം. ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളേജിലെ പിജി വിദ്യാർഥിയാണ്.

Continue Reading

ഡോ. ജിതേഷ്ജിക്ക്ബാനർജി അവാർഡ്

പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജി യ്ക്ക് കൊല്ലം: അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം പി. എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ & ഫൈൻ ആർട്സ് ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി.പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാനർജി പാടിയ ‘താരകപെണ്ണാളെ…’ ‘കൊച്ചോലക്കിളിയെ…’ എന്നീ പാട്ടുകൾ കോടിക്കണക്കിന് ആളുകളാണ് യു […]

Continue Reading

പുരോസ്ഥിര പുരസ്‌കാരംപ്രഖ്യാപിച്ചു

ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംപ്രഖ്യാപിച്ചു കൽപ്പറ്റ: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരത്തിന്സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.ഓഗസ്റ്റ് 9ന് 2 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയുംകവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. ഗോപിയും ചേർന്ന് സമ്മാനിക്കുമെന്ന് പുരോസ്ഥിര ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.ഭരണ ഗുണനിലവാരവും നീതിബോധവും പുലർത്തുന്ന ജനപ്രതിനിധികൾക്ക് […]

Continue Reading

ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; തിരിച്ചടിച്ച് സൈന്യം; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യം; അതിര്‍ത്തിയില്‍ ജാഗ്രത

ശ്രീനഗര്‍: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. പതിനഞ്ച് മിനിറ്റോളം നേരം വെടിവയ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണരേഖയില്‍ എല്ലായിടത്തും സൈന്യം ജാഗ്രതയിലാണ്. വീണ്ടും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്നും സംശയമുണ്ട്. 2019 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ […]

Continue Reading

തപാല്‍ വകുപ്പിന്റെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം നിര്‍ത്തുന്നു, അവസാനിക്കുന്നത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള സേവനം

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിന്റെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകള്‍, നിയമ നോട്ടീസുകള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനമാണ് തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്‌സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. 2011-12 ല്‍ 244.4 ദശലക്ഷം […]

Continue Reading

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; വിവാഹിതയായത് മൂന്നു വര്‍ഷം മുമ്പ്

കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്. ബാലുശ്ശേരി പൊലീസ് പരിശോധന നടത്തി. സി ഐ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Continue Reading

സൂരജ് വധക്കേസ്: പി എം മനോരാജിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

കൊച്ചി: ബിജെപി പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്‍കി ഹൈക്കോടതി. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനായ മനോരാജ് കേസിലെ അഞ്ചാം പ്രതിയാണ്. വിചാരണക്കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജീവപര്യന്തം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. അതേസമയം, മാര്‍ച്ചില്‍ ശിക്ഷിക്കപ്പെട്ട മനോരാജിന്റെ ശിക്ഷ മരവിപ്പിയ്ക്കുമ്പോള്‍ […]

Continue Reading

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നടനും മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസ്, മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, […]

Continue Reading

പെരുമഴ; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. […]

Continue Reading