ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാന്‍ ഇടയില്ല. ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് അടക്കം വീഴ്ച […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്‌പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകീട്ട് നാലുമണി വരെ ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.

Continue Reading

രൂപയ്ക്ക് ഇടിവ്, 18 പൈസയുടെ നഷ്ടം; എണ്ണവില 70 ഡോളര്‍ കടന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെ നേരിയ മുന്നേറ്റം കാഴ്ചവെച്ച രൂപ ഇന്ന് ഇടിയുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 70.07 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്. ഇതോടെ ഇറക്കുമതി ചെലവ് വര്‍ധിച്ചത് […]

Continue Reading

റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.യുമായി പിടിയിൽ

മാനന്തവാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.യുമായി യുവാവ് പിടിയിൽ. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയിൽ വീട്ടിൽ ജെ. ജിജോ(34)യെയാണ് മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട് പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളാണ്. ഇയാൾക്ക് മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. 26.07.2025 തീയ്യതി രാത്രിയോടെ ചാമാടിപൊയിൽ എന്ന സ്ഥലത്തെ ഷെഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2.692 ഗ്രാം MDMA യാണ് പിടിച്ചെടുത്തത്. എസ്.ഐ എം.സി പവനൻ, […]

Continue Reading

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം: കെസിവൈഎം

ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘീടതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്.സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി കൊണ്ടുപോവുകയായിരുന്ന യുവതികളെ തടഞ്ഞുനിർത്തി, മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയത് ഗൂഢശക്തികളുടെ […]

Continue Reading

പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം

സുല്‍ത്താൻബത്തേരി: ചെതലയം പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം. വീടിനു സമീപംവരെ എത്തിയാണ് ആനകള്‍ മനുഷ്യജീവന് ഭീഷണി ഉയർത്തുന്നത്. വലിയ കൃഷിനാശവും ആനകള്‍ വരുത്തുന്നുണ്ട്. വനത്തോടു ചേർന്നുള്ള പ്രദേശമാണ് പുകലമാളം. കഴിഞ്ഞദിവസം പുകലമാളത്ത് ഇറങ്ങിയ കാട്ടാന തയ്യില്‍ ഷമീർ, പാട്ടത്തൊടി ആലി, മുണ്ടൻതൊടി റഷീദ് എന്നിവരുടെ തെങ്ങ്, വാഴ, കപ്പ കൃഷികള്‍ നശിപ്പിച്ചു. ബത്തേരി-പുല്‍പ്പള്ളി റോഡിനടുത്താണ് ഷമീറിന്‍റെ വീട്. ഇദ്ദേഹത്തിന്‍റെ മുറ്റത്തുനിന്ന തെങ്ങിൻതൈയും റഷീദിന്‍റെ വീട്ടുവളപ്പിലെ തെങ്ങും കപ്പയും ആന നശിപ്പിച്ചു. സന്ധ്യമയങ്ങുന്നതോടെ ജനവാസ മേഖലയല്‍ എത്തുന്ന ആനകള്‍ നേരം […]

Continue Reading

യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം നാളെ 29/07/2025 ചൊവ്വ വൈകിട്ട് 3 മണി മുതൽ

കൽപ്പറ്റ:ചൂരൽമല,മുണ്ടക്കൈ ദുരന്തത്തിന്റെ പേരിൽ ജനങ്ങൾ നൽകിയ 772.11 കോടി രൂപ കൈയ്യിൽ വെച്ചിട്ടും ദുരിത ബാധിതരായ ജനങ്ങളെ വഞ്ചിക്കുന്നപിണറായി സർക്കാരിനെതിരെ,ചേർത്ത് പിടിക്കേണ്ടവരെ പുറന്തള്ളുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ,പടവെട്ടിക്കുന്നിലും പാടികളിലും താമസിക്കുന്നവരെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്താത്തനെതിരെ,ഉള്ളുലഞ്ഞ നാടിനെ കണ്ണീരു കുടിപ്പിക്കുന്ന സർക്കാരിനെതിരെതുടർ ചികിത്സ സഹായം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്,സർക്കാർ പ്രേഖ്യപിച്ച ദിനബത്തയിൽ അർഹരെ പുറത്തിരുത്തുന്നതിനെതിരെ,കെട്ടിട ഉടമകളുടെ കണ്ണീർ കാണാത്ത ,വ്യാപാരികളുടെ സങ്കടങ്ങൾ കേൾക്കാതെ കർഷകരെയും തൊഴിലാളികളെയും പട്ടിണിക്കിടുന്ന സർക്കാരിനെതിരെയൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം […]

Continue Reading

തിരിച്ചുകയറി രൂപ, 9 പൈസയുടെ നേട്ടം; എണ്ണവിലയില്‍ കുതിപ്പ്, ബാരലിന് 69 ഡോളറിലേക്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. അതേസമയം ഇന്ത്യ മുഖ്യമായി […]

Continue Reading

സ്വര്‍ണവിലയില്‍ മാറ്റമില്ല; 73,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9160 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന […]

Continue Reading

പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ പുറത്ത്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4 ബിഎന്‍എസ് 143 ഉം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അതിനിടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നതിനായി സഭാ നേതൃത്വം നല്‍കിയ […]

Continue Reading