സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐ മാർക്ക് മടക്കി നൽകാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐ മാർക്ക് മടക്കി നൽകാൻ ശുപാർശ. നിലവിൽ ഈ സ്റ്റേഷനിൽ എസ്.എച്ച്.ഒമാരായി ചുമതല വഹിക്കുന്ന സിഐമാരെ പുനർവിന്യസിക്കും. ഡിജിപിയുടെ ശുപാർശ എഡിജിപി സമിതിയിൽ ചർച്ച ചെയ് ശേഷം സർക്കാരിന് കൈമാറും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല എസ്‌ഐമാരിൽ നിന്നും സർക്കിൾ ഇൻസ്പക്ടർമാരിലേക്ക് മാറ്റിയിരുന്നു. എല്ലായിടത്തും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇപ്പോൾ സിഐമാരാണ്. എന്നാൽ കേസുകൾ കുറവുള്ള സ്റ്റേഷനുകളുടെ ഭരണം എസ്‌ഐമാരിലേക്ക് മാറ്റണമെന്ന് […]

Continue Reading

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക് മികച്ച തൊഴിലും ജീവിത സാഹചര്യവുമൊരുക്കി പിന്നീട് മാവോയിസ്റ്റ് സംഘങ്ങളിലേക്ക് മടങ്ങുന്നില്ലെന്നും പദ്ധതി ഉറപ്പാക്കും.കർണാടകയിലെ വിരാജ്‌പേട്ട് ഇന്ദിര നഗർ ബെട്ടോളി ആർ.ജി വില്ലേജിൽ ലിജേഷ് എന്ന രാമു (37) നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയുടെ […]

Continue Reading

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍ കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്.റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ […]

Continue Reading

2022-23 ബജറ്റ്; പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും

2022-23 സാമ്പത്തിക വർഷത്തെക്കുള്ള ബജറ്റിൽ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്ക് ശേഷം ആവശ്യമായ ഭേദഗതിയടക്കം ധനമന്ത്രി മറുപടി നൽകും.ഈ മാസം 11 നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അടുത്ത സാമ്പത്തിക വർഷത്തെക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സഭയിൽ ചർച്ചയാകും.

Continue Reading

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന്

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര വിദേശകര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും അറിയിക്കും.യുക്രെയിൻ വിഷയത്തിൽ വിശമായ ചർച്ച വേണമെന്നാണ് കോൺഗ്രെസുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉയർത്തും.

Continue Reading

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെ

ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെയായി. കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. പൂര്‍ണമായും കൊവിഡ് മുക്തമാക്കുക ലക്ഷ്യംമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നീണ്ട ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായത് . 2020 ആഗസ്റ്റ് 3 നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും സംസ്ഥാനം ആവിഷ്‌ക്കരിച്ച കൊവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടതാണ് കൊവിഡ് രോഗബാധ […]

Continue Reading

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്.ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കുറയ്ക്കാൻ ആണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയത് . ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജൂൺ 1 മുതൽ ആണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. കൊവിഡ് മഹാമാരിയിൽപ്പെട്ട് നാട്ടിലെത്തിയ നിരവധി വിദേശികളുടെ തിരിച്ചുവരവിന് പുതിയ നയം വഴിയൊരുക്കും.

Continue Reading

8 മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കല്ലറയിൽ 8 മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തീിയത്.ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് തുങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഭാഗ്യയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കു 2 മണിക്ക് ഭർത്താവ് മദ്യപിച്ച് ഇരിക്കുന്നത് കണ്ട മനോ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണം പോലീസ് പറയുന്നു. ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനം

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിടിപി, ഫോട്ടോഷോപ്പ് എന്നീ സൗജന്യ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും […]

Continue Reading

ഫ്രാഞ്ചൈസി ക്ഷണിക്കുന്നു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു. പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, ലോജിസ്റ്റിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്‌സുകൾ ഫ്രാഞ്ചൈസി സെന്ററുകളിൽകൂടി നൽകുന്നു. താൽപര്യമുള്ളവർ മാർച്ച് 19ന് മുൻപ് 8547440416, 9847131115 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Continue Reading