താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്
സംവിധായകന്‍ വിനയന്റെ സ്വപ്‌നചിത്രമായാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസമാണ് പ്രമേയമാകുന്നത്. ചിത്രത്തിലെ അമ്പതിലേറെ നടീ-നടന്‍മാരുടെ പേര് പുറത്തു വന്നെങ്കിലും നായകവേഷം ചെയ്യുന്ന താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്.നിരവധി താരങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള വിനയന്‍ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തില്‍ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി യുവനടന്‍ കളരിപ്പയറ്റും കുതിരയോട്ടവുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക […]
Continue Reading