കോവിഡ് അമ്മയെ കൊണ്ടുപോയി; കുഞ്ഞാവയ്ക്ക് അമ്മയായി മൂന്നാംക്ലാസുകാരി
കോവിഡ് മഹാമാരി അമ്മയെ കൊണ്ടുപോയപ്പോൾ ദിവസങ്ങൾ മാത്രം പ്രായമുള്ള കൊച്ച് അനുജത്തിയെ, അമ്മയുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിക്കുകയാണ് കട്ടപ്പന മാട്ടുക്കട്ടയിലെ മൂന്നാം ക്ലാസുകാരി സനിറ്റ സോജോ. അർബുദരോഗിയായ മുത്തശിയാണ് സനിറ്റക്ക് സഹായത്തിനുള്ളത്. കുട്ടികളുടെ ചെലവിനും അമ്മയുടെ ചികില്‍സയ്ക്കും വക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പെയിന്‍റിംഗ് തൊഴിലാളിയായ സോജോ.പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മ മുപ്പത്തിയൊന്നുകാരിയായ സനിജയ്ക്കും പ്രസവകാല ശുശ്രൂഷക്കെത്തിയ സനിജയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം സനിജയുടെ അമ്മ ന്യുമോണിയ മൂലം […]
Continue Reading