കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ
കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിലായി.മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ , സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് ,ഏജന്റ് മഞ്ചേരി സ്വദേശി സീനത്ത്, രാമനാട്ടുകര സ്വദേശി അൻവർ , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Continue Reading