നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ […]
Continue Reading