എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ
ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ച 2 ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നിന്ന് പിടികൂടി. തൃശൂർ വരന്തരപ്പിള്ളിയിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.വരന്തരപ്പിള്ളി സ്വദേശികളായ സുധീഷ് ഉമേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അതേസമയം ഷാൻ വധക്കേസിൽ മൂന്നും രൺജീത്ത് വധക്കേസിൽ അഞ്ചുപേരും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതികൾക്ക് സഹായം ലഭിച്ചെന്നാണ് […]
Continue Reading