മമ്മൂട്ടിയുടെ സൗജന്യ നേത്രചികിത്സ പദ്ധതിയിൽ ക്യാമ്പുകൾ ബുക്ക്‌ ചെയ്യാം

നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി “കാഴ്ച്ച03” യിൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിവുള്ള സംഘടനകൾക്കോ വ്യക്തികൾക്കോ +919961900522,+917034634369,+919447991144+919846312728 എന്നീ നമ്പറുകളിൽ വിളിച്ചു ക്യാമ്പുകൾ സംഘടിപ്പിക്കാവുന്നതാണ്. അതേസമയം ഈ പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ കാഴ്ച്ച എന്ന പേരിൽ സൗജന്യ ഔട്ട്‌ പേഷ്യന്റ് […]

Continue Reading

നിസാരമല്ല ഒമൈക്രോൺ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോൺ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്.ഡെൽറ്റയുമായുള്ള താരതമ്യത്തിൽ ഒമൈക്രോൺ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു. മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രതിരോധശേഷയിൽ കുറവുള്ളവർ, വാക്സിൻ എടുക്കാത്തവർ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയിൽ ആശുപത്രിയിലായവർ ഏറെയും. രോഗികൾ വർധിക്കുമ്പോൾ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വർധനയുണ്ടാകും.

Continue Reading

നീർവാരം വിളിക്കുന്നു

ഓർമ്മകളുടെ_കാലിഡോസ്കോപ്പിലൂടെ….❤ ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന നീർവാരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും! കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും? വേരുകള്‍ […]

Continue Reading

പ്രധാനമന്ത്രി പാലത്തിൽ കുടുങ്ങിയ സംഭവം: പഞ്ചാബ് സർക്കാർ ഇന്ന് റിപ്പോർട്ട് നൽകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം നേരം പാലത്തിൽ കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു അതേസമയം സുരക്ഷാ വീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ഹുസൈനവാലിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര പെട്ടെന്ന് റോഡ് മാർഗമാക്കുകയായിരുന്നു.

Continue Reading

ബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; അറസ്റ്റ് ഇന്നുണ്ടായേക്കും

ബിന്ദു അമ്മിണിയെ കോഴിക്കോട് ആക്രമിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. സംഘർഷത്തിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ച് മർദനമേറ്റത്. മർദനമേൽക്കുന്നതിന്റെയും തിരിച്ചടിക്കുന്നതിന്റെയും വീഡിയോ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Continue Reading

വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ തടഞ്ഞുവെച്ചു; താരത്തെ തിരിച്ചയക്കാനും തീരുമാനം

കൊവിഡ് വാക്‌സിനെടുക്കാത്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഓപണിനായി എത്തിയ ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം സമയം മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദാകേടാണെന്ന് സെർബിയ കുറ്റപ്പെടുത്തി. എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ മറുപടി ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപൺ. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്നാണ് ചട്ടം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. നൊവാക് ജോക്കോവിച്ച് വാക്‌സിൻ വിരുദ്ധനാണ്. […]

Continue Reading

മൂന്നാം തരംഗം അതിരൂക്ഷം: 24 മണിക്കൂറിനിടെ രാജ്യത്ത് 90,928 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് പ്രതിദിന കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. ഡിസംബർ അവസാന വാരം പതിനായിരത്തിനടുത്ത് മാത്രമാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിൽ നിലവിൽ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് 19,206 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 325 പേർ മരിച്ചു. ടിപിആർ നിരക്ക് 6.43 ആയി ഉയർന്നു. നിലവിൽ 2,85,401 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് ഇതിനോടകം 3,43,41,009 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,82,876 […]

Continue Reading

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 17 പേർ മരിച്ചു

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 26 പേർക്ക് പരുക്കേറ്റു. 40ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂർ ശിബ്ഗഞ്ച് ഹൈവേയിൽ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു.

Continue Reading

ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; പുതിയ നിയമങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും

ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.2022 ജനുവരി എട്ട് ശനിയാഴ്ച മുതല്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.പുതിയ പ്രധാന കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇങ്ങനെ: എല്ലാ പൊതു-സ്വകാര്യ മേഖലകളിലെ […]

Continue Reading

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍ എഫ്.സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.സ്ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റ ഹൈലാന്‍ഡേഴ്‌സിന് ജയിക്കാനായത് ഒരൊറ്റ മത്സരത്തില്‍ മാത്രം. 9 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് മാത്രം ഉള്ള നോര്‍ത്ത് ഈസ്റ്റ് പ്രതിസന്ധിക്കയത്തിലാണ്. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെ വലക്കുന്നത്.

Continue Reading