ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ ഇഫ്താര്‍ സ്‌നേഹ സംഗമം വിരുന്ന് വളരെ വിപുലമായ രീതിയില്‍ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ഉദ്യോഗസ്ഥന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കല്‍പ്പറ്റ നഗരസഭയില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ പ്രമുഖ അന്തര്‍ദേശീയ പരിശീലകനും എഡ്യൂക്കേഷണല്‍ ആക്റ്റീവിസ്റ്റുമായ റാഷിദ് ഗസ്സാലിയുടെ റമദാന്‍ സന്ദേശവും ഉണ്ടായിരുന്നു. ചടങ്ങില്‍ അബൂസലീം (സിനിമ ആക്ടര്‍), സുനില്‍കുമാര്‍ ഡിവൈഎസ്പി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, പി കെ അബൂബക്കര്‍ ഐയുഎംഎല്‍, പി പി ആലി ഐ എന്‍ സി, സുഗതന്‍ സിപിഐഎം, ദിനേശന്‍ മാസ്റ്റര്‍ സി […]

Continue Reading

ലഹരി വിമോചന ചികിത്സയുമായി അസംപ്ഷന്‍ ഹോസ്പിറ്റല്‍

ബത്തേരി:ലഹരി വിമോചന ചികിത്സ ആവശ്യമായി വരുന്ന രണ്ട് പേര്‍ക്ക് ഒരോ മാസവും സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള സമ്മതപത്രം ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.ലിറ്റില്‍ ട്രീസ എസ് എച്ച് ജില്ലാ കളക്ടര്‍ എ ഗീതക്ക് കൈമാറി. എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് എക്‌സൈസ് വകുപ്പ് കണ്ടെത്തുന്ന ലഹരി വിമോചന ചികിത്സ ആവശ്യമായ സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള രണ്ട് പേര്‍ക്കാണ് ഒരോ മാസവും സൗജന്യ ചികിത്സ നല്‍കുക.ഡപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ കെ അഗസ്റ്റ്യന്‍ ജോസഫ്, വിമുക്തി […]

Continue Reading

ജി. പ്രിയങ്കയ്ക്ക് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ:വയനാട് ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്കയ്ക്ക് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമനം. 2021 ജൂലൈ 12 നാണ് വയനാടിന്റെ ആദ്യ ജില്ലാ വികസന കമ്മീഷണറായി പ്രിയങ്ക ചുമതലയേറ്റത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ സ്പെഷല്‍ ഓഫീസറുടെ അധിക ചുമതല കൂടി പ്രിയങ്ക വഹിച്ചിരുന്നു. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടറായിരുന്നു. തിരുവനന്തപുരത്ത് അസിസ്റ്റന്റ് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശിനിയാണ്. പുതിയ ചുമതലയിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിയങ്കയ്ക്ക് കളക്ടറേറ്റില്‍ നടന്ന […]

Continue Reading

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, കോച്ചുവയല്‍, വെള്ളമുണ്ട, കിണറ്റിങ്ങല്‍, കണ്ടത്ത്‌വയല്‍ മംഗലശ്ശേരി ചര്‍ച്ച്, മംഗലശ്ശേരിമല ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്കില്‍ പൊതു കളിക്കളം നിര്‍മ്മിക്കാനുള്ള ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. താലൂക്കിന് ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി എടവക പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പൊതു കളിക്കളത്തിന്റെ നിര്‍മ്മാണത്തിലേക്കാണ് ജനകീയ ഫണ്ട് ശേഖരണം നടത്തുന്നത്. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ്, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]

Continue Reading

മുചക്ര വാഹനം വിതരണം ചെയ്തു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ മുചക്ര വാഹന വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 19 ഗുണഭോക്താക്കള്‍ക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.എന്‍ സുശീല, കെ.വിജയന്‍, മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

പച്ചക്കറി വിളവെടുത്തു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഒരുക്കിയ കൃഷിയിടത്തില്‍ കാബേജ്, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി അസി: ഡയറക്ടര്‍ രാവുണ്ണി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വി ജോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ […]

Continue Reading

കാക്കവയലിൽ കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു ; രണ്ടര വയസ്സുകാരന് ഗുരുതര പരിക്ക്

മീനങ്ങാടി :കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരണപ്പെട്ടു.പാട്ടവയൽ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), മാതാവ് പ്രേമലത ( 60 ) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കോഴിക്കോട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മിൽമയുടെ ടാങ്കറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസ്സുള്ള മകൻ ആരവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ച […]

Continue Reading

കാക്കവയലിൽ വാഹനാപകടം;2 പേർ മരിച്ചു

കാക്കവയലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്

Continue Reading