മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്തു
മദ്ധ്യകേരളത്തിൽ നിന്നുള്ള സുറിയാനി ക്രൈസ്തവരായ കുടിയേറ്റ ജനതയുടെ ആത്മീയാവശ്യങ്ങൾക്കായി 1973 മെയ് 1-ന് ഔദ്യോഗികതുടക്കം കുറിച്ച്, ആത്മീയവും സാമൂഹികവുമായ മേഖലകളിൽ ഒരുപോലെ മലബാറിലെ അനിഷേധ്യസാന്നിദ്ധ്യമായി മാറിയ മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവാണ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നരക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, […]
Continue Reading