വിജയ്‌യുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ
തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണം. ടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോൾ സഭയിൽ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സർക്കാർ നൽകണമെന്നും സിപിഐ വ്യക്തമാക്കി. […]
Continue Reading