ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ( 4,000 people infected with HIV across world every day: UN ) കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. […]

Continue Reading

പാചക വാതക വിലയിൽ മാറ്റം; വാണിജ്യ സിലിണ്ടറിന് 36 രൂപ കുറഞ്ഞു

ഡൽഹി: എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന് 1991 രൂപയായി. 19 കിലോ വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. വിലക്കുറവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.  പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്. മുംബൈ 1936.5 രൂപ, ഡൽഹി 1976, കൊൽക്കത്ത 2095.5, ചെന്നൈ 2141.

Continue Reading

കാസർകോട്ട് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. തനിച്ച് താമസിക്കുന്ന നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിലാണ് വെട്ടേറ്റത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കാനെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Continue Reading

Share Market Live: കനത്ത മഴയിലും ചോരാതെ വിപണി; നിഫ്റ്റി 17000 ന് മുകളിൽ, സെൻസെക്‌സ് 200 പോയിന്റ് ഉയർന്നു

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സും നിഫ്റ്റിയും ഉയർന്നു. സെൻസെക്‌സ് 200 പോയിന്റിലധികം അഥവാ 0.38 ശതമാനം ഉയർന്ന് 57,800 ന് മുകളിലെത്തി, നിഫ്റ്റി 0.28 ശതമാനം ഉയർന്ന് 17,200 ലെത്തി  വീണയിൽ ഇന്ന് എം ആൻഡ് എം, സിപ്ല, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്യുഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.  നിഫ്റ്റി […]

Continue Reading

DRDO Recruitment : ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ; ​അവസാന തീയതി ആ​ഗസ്റ്റ് 5; ​ഗേറ്റ് സ്കോർ പരി​ഗണിക്കും

ദില്ലി:  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ  (DRDO) DRDO, DST, ADA എന്നിവയിലെ 630 സയന്റിസ്റ്റ് ബി/എൻജിനീയർ (scientist b, egineer vacancy) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം. തസ്തിക: ഡിആർഡിഒ സയന്റിസ്റ്റ് ‘ബി’ഒഴിവുകളുടെ എണ്ണം: 579പേ സ്കെയിൽ: 88000/- (പ്രതിമാസം) തസ്തിക: ഡിഎസ്ടി സയന്റിസ്റ്റ് ‘ബി’ഒഴിവുകളുടെ എണ്ണം: 8 തസ്തിക: എഡിഎ സയന്റിസ്റ്റ്/എൻജിനീയർ ‘ബി’ഒഴിവുകളുടെ എണ്ണം: 43 യോഗ്യതാ മാനദണ്ഡംസയന്റിസ്റ്റ് ‘ബി’ (DRDO): […]

Continue Reading

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി,നെന്മേനി 11ാം വാർഡിലെ ഫാമിൽ

വയനാട്  : വയനാട്ടിൽ (wayanad)വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (african swine fever)സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

Continue Reading

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് തുടങ്ങും

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുണ്ട്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. […]

Continue Reading

അട്ടപ്പാടി മധു കൊലക്കേസ് : വിസ്താരവും കൂറുമാറ്റവും തുടരുന്നു,ഇരുപതാം സാക്ഷി മരുതനെ ഇന്ന് വിസ്തരിക്കും

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ (attappadi madhu murder case)ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യൻ എന്ന മരുതനെയാണ്(maruthan) ഇന്ന് വിസ്തരിക്കുക.സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രസഹ്യമൊഴി നൽകിയ എഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ […]

Continue Reading