ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം എട്ടായി

ന്യൂഡല്‍ഹി: രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഡല്‍ഹിയിലാണ് അവസാനമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. പരിശോധനാ കിറ്റും വാക്‌സിനും വികസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ, ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. എട്ടു കേസുകളില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്നും മന്‍സൂഖ് മാണ്ഡവ്യ രാജ്‌സഭയില്‍ പറഞ്ഞു. കേരളത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 14നാണ് രോഗം സ്ഥിരീകരിച്ചത്. ഈ രോഗം […]

Continue Reading

അജ്ഞാത യുവതി‌യുടെ ന​ഗ്നവീഡിയോ കോൾ അറ്റൻഡ് ചെയ്തു; വയോധികർക്ക് നഷ്ടമായത് 3.63 ലക്ഷം രൂപ

മുംബൈ: ന​ഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയൽപക്കക്കാരായ രണ്ട് വ‌യോധികർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പൊലീസ് വ്യക്തമാക്കി. 86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു വീഡിയോ കോൾ […]

Continue Reading

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു, കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ , നീതി നടപ്പായെന്ന് ജോ ബൈഡൻ

അമേരിക്ക: അൽ ഖ്വയ്ദ(Al Qaeda) തലവൻ (terrorist)അയ്മൻ അൽ സവാഹിരിയെ (Ayman al-Zawahiri )വധിച്ചു(killed).  അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ […]

Continue Reading

മങ്കിപോക്സ് മരണം: പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്,നിരീക്ഷണത്തിലുള്ളവർക്ക് രോഗ ലക്ഷണങ്ങളില്ല

തൃശൂർ : തൃശൂരില്‍ യു എ ഇയിൽ നിന്നെത്തിയ യുവാവിന്‍റെ മരണം(death)  മങ്കിപോക്സെന്ന്(monkeypox)സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് (health department)പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.  ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സന്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. […]

Continue Reading

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

പാലക്കാട് : എൻഡോസൾഫാൻ(endosulfan) വ്യാപകമായി ഉപയോഗിച്ചിരുന്ന പാലക്കാട് മണ്ണാർക്കാടിന് സമീപം തെങ്കര (thenkara)മേഖലയിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക രോഗങ്ങൾ (genetic diseases)ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. 2015ൽ നടത്തിയ സർവെയുടെ റിപ്പോർട്ട് പുറത്തു വരാൻ വൈകിയതു മൂലം ധനസഹായം ലഭിക്കാത്ത രോഗികളിൽ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി. ഇതു കൂടാതെ നൂറുകണക്കിന് ലിറ്റർ നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് പ്ലാൻ്റേഷൻ കോർപ്പറേഷന്‍റെ കെട്ടിടത്തിലാണ്. 10 നും 15 നും ഇടയിൽ പ്രായമുള്ള […]

Continue Reading

5ജി സ്​​പെ​ക്ട്രം ലേലം: പകുതിയും സ്വന്തമാക്കി റിലയൻസ് ജിയോ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റി​ന് വ​ഴി​യൊ​രു​ക്കു​ന്ന 5ജി ​സ്​​പെ​ക്ട്രം (റേ​ഡി​യോ ത​രം​ഗം) ലേ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ. ആ​കെ സ്​​പെ​ക്ട്ര​ത്തി​ൽ പ​കു​തി​യും പി​ടി​ച്ച​ത് ജി​യോ​യാ​ണ്. മു​ട​ക്കി​യ​ത് 88,078 കോ​ടി രൂ​പ. സു​നി​ൽ ഭാ​ര​തി മി​ത്ത​ലി​ന്റെ എ​യ​ർ​ടെ​ൽ 43,084 കോ​ടി രൂ​പ മു​ട​ക്കി 19,867 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി. വോ​ഡ​ഫോ​ൺ -ഐ​ഡി​യ 18,784 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ടെ​ലി​കോം രം​ഗ​ത്ത് പു​തു​മു​ഖ​മാ​യ അ​ദാ​നി ഗ്രൂ​പ് സ്വ​ന്തം നെ​റ്റ്‍വ​ർ​ക്കി​നാ​യി 26 ജി​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്ര​വും കൂ​ടാ​തെ 400 […]

Continue Reading

ഓണത്തിരക്ക്​: ദീർഘദൂര സർവിസുകളിൽ നിരക്ക്​ കൂട്ടി കെ.എസ്​.ആർ.ടി.സി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്കി​ൽ ക​ണ്ണു​വെ​ച്ച്​ എ.​സി അ​ട​ക്കം ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ നി​ര​ക്ക്​ കൂ​ട്ടി കെ.​എ​സ്.​ആ​ർ.​ടി.​സി. ആ​ഗ​സ്റ്റ്​-​സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന പ​രി​ഗ​ണി​ച്ചാ​ണ്​ തി​ര​ക്ക്​ കൂ​ടു​മ്പോ​ൾ നി​ര​ക്കും കൂ​ടു​ന്ന ‘ഫ്ല​ക്സി’ സം​വി​ധാ​നം​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​യും സ്വി​ഫ്​​റ്റി​ന്‍റെ​യും കീ​ഴി​ലെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ​ക്കാ​ണ്​ വ​ർ​ധ​ന ബാ​ധ​ക​മാ​വു​ക. സ്വ​കാ​ര്യ ബ​സു​ക​ളു​​ടെ ക​ഴു​ത്ത​റ​പ്പ​ൻ ചാ​ർ​ജി​ൽ​നി​ന്ന്​ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ആ​ശ്ര​യി​ക്കാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ തീ​രു​മാ​നം പ്ര​ഹ​ര​മാ​വു​ക. നി​ല​വി​ലെ സ​ർ​വി​സു​ക​ൾ, ഉ​ത്സ​വ സീ​സ​ണി​ലെ അ​ധി​ക സ​ർ​വി​സു​ക​ൾ എ​ന്നി​ക്കെ​ല്ലാം ഫ്ല​ക്സി​ നി​ര​ക്ക്​ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ […]

Continue Reading

കണ്ണൂരില്‍ ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ; സൈന്യത്തിന്റെ സഹായം തേടി; ഇന്ന് മഴക്കെടുതിയില്‍ മരിച്ചത് 2 പേര്‍

കണ്ണൂര്‍: കണ്ണൂരിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ. കണ്ണൂരിൽ നാലിടത്തായാണ് രാത്രിയോടെ ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ള പാച്ചിലൽ കാണാതായവരെ കണ്ടെത്താൻ ഉൾപ്പെടെ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയിരിക്കുകയാണ്. വെള്ളറയിലെ മണാലി ചന്ദ്രൻ (55), വെള്ളറയിലെ രാജേഷ് എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്. മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് രണ്ട് മരണം സ്ഥിരീകരിച്ചു.

Continue Reading

മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് പേരാവൂരിൽ മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സായ നദീറയുടെ മകൾ നിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുനിന്ന് 200മീറ്റര്‍ മാറി ഒരു വീടിന്റെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ തന്നെയാണ് നസീറ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10 മണിയോടുകൂടി മഴ കനത്തപ്പോള്‍ രക്ഷപെടാനായി ശ്രമിക്കവെയാണ് അപകടമുണ്ടായത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ കുഞ്ഞ് കൈയില്‍ നിന്ന് തെന്നിപ്പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത മഴയില്‍ […]

Continue Reading

സ്വര്‍ണവില കൂടി; രണ്ടാഴ്ചക്കിടെ ആയിരം രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്.

Continue Reading