മഴക്കെടുതി: നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം – സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: മഴയും വെള്ളപ്പൊക്കവും കാറ്റും കാരണം ജില്ലയിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം താമസിയാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ 35 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. പ്രകൃതിക്ഷോഭങ്ങൾ മൂലം മുൻ വർഷങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഇതെവരെ വിതരണം ചെയ്തിട്ടില്ല. കർഷകരോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. […]

Continue Reading

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

നെടുമ്പാശേരി: കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കാലാവസ്ഥ മോശമായതിനെ തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ടി വന്നു. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

Continue Reading

വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീണ്ടും കുട്ടികൾ പുറത്ത് കടന്നു. രണ്ട് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന്  പുറത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. വെള്ളിമാടുകുന്ന് വിമൺ ആന്റ് ചിൽഡ്രൻസ്  ഹോമിൽ നിന്നാണ് കുട്ടികൾ ചാടിപ്പോയത്. കുട്ടികളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ […]

Continue Reading

Gold Rate Today: സ്വർണവില ഒരു ദിവസത്തിന് ശേഷം ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന്  280 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,000 രൂപയാണ് .  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപ ഉയർന്നു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് […]

Continue Reading

വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേ​ക്ഷിക്കാം; വിശദാംശങ്ങളിവയാണ്

തിരുവനന്തപുരം: കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2021-22 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് (educational scholarship) വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അതാത് താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസിൽ/ സിറ്റി റേഷനിംഗ് ഓഫീസ് വഴി കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31 വൈകുന്നേരം […]

Continue Reading

തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്; 11ന് ഹാജരാകണം

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം 18ന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും അന്ന് മറ്റ് കാരണങ്ങളാല്‍ ഐസക് ഹാജരായിരുന്നില്ല. ഇത് രണ്ടാം തവണയാണ് ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ […]

Continue Reading

ഡല്‍ഹിയില്‍ 31കാരിക്ക് കൂടി മങ്കിപോക്‌സ്; രാജ്യത്തെ രോഗികളുടെ എണ്ണം ഒന്‍പത് ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയായ 35കാരനും രോഗബാധ കണ്ടെത്തിയിരുന്നു. പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് യുവതിക്ക്് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

Continue Reading

ഹൈജംപില്‍ തേജസ്വിന്‍ ശങ്കറിന് വെങ്കലം, ഭാരോദ്വഹനത്തില്‍ മെഡലുയര്‍ത്തി ഗുര്‍ദീപ്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ തേജസ്വിന്‍ ശങ്കറിലൂടെ ഇന്ത്യക്ക് മെഡല്‍. ഹൈജംപില്‍ തേജസ്വിന്‍ വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ ഗുര്‍ദീപും മെഡല്‍ നേടി. 2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് തേജസ്വിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്. 109 കിലോഗ്രാം വിഭാഗത്തിലാണ് ഗുര്‍ദീപ് സിങ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 167 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോഗ്രാമുമാണ് ഗുര്‍ദീപ് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ […]

Continue Reading

പ്ലസ് വൺ ക്ലാസുകൾ 25 മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ആഗസ്റ്റ് 22ൽനിന്നും 25ലേക്ക് മാറ്റി. ഒന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച് ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിന് പൂർത്തിയാക്കും. രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വി.എച്ച്.എസ്.ഇ […]

Continue Reading

കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത യുവതിയെ കഴുത്തില്‍ കത്തിവെച്ച് ആക്രമിച്ചു; ഒരാൾ കൂടി പിടിയിൽ

കൊല്ലം: കൊല്ലം പരവൂരിൽ കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.  കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം പ്രതിയായ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു. ഇവര്‍ കടയിൽ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്ന് പിടിയിലായ അനി   കഴുത്തിൽ കത്തി […]

Continue Reading