കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

തിരുനെല്ലി: തിരുനെല്ലി ബേഗൂരിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും, ബേക്കറി ഉത്പന്നങ്ങള്‍ കയറ്റിവന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ആറോളം പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന തരുവണ ആറുവാള്‍ മുഹമ്മദ് സര്‍ജാദ് (22), മുഹമ്മദ് സര്‍ബാസ് (22),ബസ്സിൽ ഉണ്ടായിരുന്ന സ്വദേശികളുമായ ജിൽന, ജിൽഷ,മയൂഖ, സിനോയി നിതീഷ് തുടങ്ങിയവർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. തിരുനെല്ലി ക്ഷേത്രം കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ […]

Continue Reading

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചു.  കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന കുഞ്ഞനന്തൻ നായർ പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ […]

Continue Reading

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദുബൈ: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വര്‍ണവേട്ട: പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം  ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്  മധുര സ്വദേശികളായ ശ്രീധര്‍,മഹേന്ദ്ര കുമാര് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണ്ണക്കട്ടികള്‍  പിടികൂടിയത്. ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. കസ്റ്റംസ് പ്രിവന്‍റീവ്  വിഭാഗത്തിന് കിട്ടിയ  രഹസ്യ […]

Continue Reading

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി

സുൽത്താൻബത്തേരി -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാനത്ത്, മൈസൂർ ജില്ലയിൽ, നഞ്ചൻകോട് 13 ക്രോസ്സ്, ഡോർ നമ്പർ 3399, നാഗരാജയ്യ മകൻ എൻ.ചേതൻ (40) എന്നയാളെയും ടിയാൻ പണം കടത്താൻ ഉപയോഗിച്ച KA 09ME 6661 നമ്പർ കാറും കസ്റ്റഡിയിലെടുത്തു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷറഫുദ്ദീൻന്റെ നേതൃത്വത്തിലായിരുന്നു പരിശോധന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്. ടി എച്ച്, പ്രിവെന്റീവ് […]

Continue Reading

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍; പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി ആന്റണി രാജു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി ജി ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് എന്നിവരാണ് അംഗങ്ങള്‍. ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ അതിനോടൊപ്പം കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് […]

Continue Reading

കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ഇനി വേണ്ട!; ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ഹമ്മര്‍

തൃശൂര്‍: ഫ്‌ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ പൊളിക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്.ആര്‍സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഇതു പൊളിക്കും. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഇപ്പോള്‍ നിഷാമിന്റെ വാഹനമുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്.ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടര്‍വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കിയിട്ടുണ്ട്. […]

Continue Reading