മാത്തുക്കുട്ടിയുടെ വഴികൾ ഓഡിയോ ലോഞ്ചിംഗ് നടത്തി

ബത്തേരി: ബിജു എം.രാജ് സംവിധാനം നിർവ്വഹിച്ച് സി.സി.മാത്യു ചെരുവേലിക്കൽ കഥയും നിർമ്മാണവും ചെയ്ത മാത്തുക്കുട്ടിയുടെ വഴികൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ബത്തേരി കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ നടത്തി. പ്രമുഖ സിനിമാ താരം അബു സലിമും കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളും ചേർന്നാണ് ഓഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ കൈലേഷ്, നൈറ നിഹാർ, അൽ സാബിത്ത് (കേശു […]

Continue Reading

വർഷങ്ങൾ മുമ്പത്തെ കുറ്റബോധത്താൽ കുറ്റവാളി മൂന്നിരട്ടിയായി പണം തിരികെനൽകി

പെരിക്കല്ലൂർ: പെരിക്കല്ലൂർ വ്യാപാരിയായിരുന്ന ജോസഫ് ചേട്ടന്റെ മരണശേഷം ആണ് ഭാര്യയ്ക്ക് ഇങ്ങനെ ഒരു കത്ത് കഴിഞ്ഞദിവസം ലഭിച്ചത്. കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ “പ്രിയ മേരി ചേടത്തിഞാൻ വർഷങ്ങൾക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും ആ പൈസ ഞാൻ ഇതോടെ അയക്കുന്നു ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി”.

Continue Reading

റോഡിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കുറ്റ്യാടി: കോഴിക്കോട് കൈവേലിയിൽ റോഡരികിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ ണ്ടെത്തി. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവിയാണ് (30) ചമ്പിലോറ റോഡിൽ തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നിലയിൽ നേരിയ മാറ്റം വന്നതായും ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതായും നാട്ടുകാർ പറഞ്ഞു. […]

Continue Reading

ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും

ദില്ലി : ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻക്കര്‍ ഇന്ന് സത്യപ്രതിജ്ഞ‌ ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഉച്ചക്ക് 12.30 നാണ് സത്യപ്രതി‌‌ജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയുക്ത ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ലോകസഭ രാജ്യസഭ എംപിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.  528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് […]

Continue Reading

മനോരമ വധം: പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത്  രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ […]

Continue Reading

ത്രിവര്‍ണ്ണമായി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച

ചെറുതോണി: സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി.  തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.  സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. അതേ സമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകശിസെ ജലനിരപ്പ് കുറയുകയാണ്. 2387.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാ‌ അണക്കെട്ടിൻറെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ […]

Continue Reading

വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി

കട്ടപ്പന:  കട്ടപ്പനയിൽ വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി. സുവർണ്ണഗിരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ.അരുൺ ആണ് അറസ്റ്റിലായത്. ഇടുക്കിയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷത്തിലാണ് അരുൺ കുടുങ്ങിയത്. രാവിലെ എട്ടു മണിക്ക് വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വച്ചാണ് ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.  പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു […]

Continue Reading

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ആചരിച്ചു

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മുളംചിറ കോളനിയില്‍ ഊരുമൂപ്പന്‍ ഞേണന്‍ തദ്ദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം മുളംചിറ കോളനിയില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പഠന മുറി സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയും, അങ്കണവാടി കെട്ടിടം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും […]

Continue Reading