കർഷക മിത്ര ഫിഡ്സ് സപ്ലിമെന്റ്സ് ഡിപ്പോ ആരംഭിച്ചു

മാനന്തവാടി- നോർത്ത് വയനാട് കോ-ഓപ്പറേറ്റവ് റബ്ബർ ആൻറ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സംഘത്തിന്റെ എറ്റവും പുതിയ സംരംഭമായ കർഷകമിത്ര ഫിഡ്സ് സപ്ലിമെന്റ്സ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചു. ക്ഷീരകർഷകർക്ക് വേണ്ടിയുള്ള സഹായ കേന്ദ്രമായി കർഷക മിത്ര പ്രവർത്തിക്കും. സൊസൈറ്റി പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മാസ്റ്റർ, സിതാബാലചന്ദ്രൻ, കെ.ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.

Continue Reading

ആസാദി കാ അമൃദ് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ 15 വരെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശപ്രകാരം പ്രസിഡന്റ് ജസ്റ്റിൻ ബേബി ദേശീയ പതാകയുടെ പ്രദർശനം നിർവ്വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതികളിലെ […]

Continue Reading

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ സി.യു.ഇ.ടിയുമായി സമന്വയിപ്പിക്കാൻ യു.ജി.സി

ന്യൂഡൽഹി: മെഡിക്കൽ, എൻജീനിയറിങ് പ്രവേശനത്തിനുള്ള പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി-യു.ജി) യുമായി സമന്വയിപ്പിക്കാനുള്ള നിർദേശം പരിഗണിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി). ജെ.ഇ.ഇ, നീറ്റ് എന്നിവക്ക് പുറമെ ഈ വർഷം മുതൽ നടപ്പിലായ സി.യു.ഇ.ടി-യു.ജി എന്നിവയാണ് രാജ്യത്ത് ഇപ്പോഴുള്ള മൂന്ന് പ്രധാന ബിരുദ പൊതു പ്രവേശന പരീക്ഷകൾ. 43 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ പരീക്ഷകൾ എഴുതുന്നത്. ഇതിൽ ഭൂരിഭാഗവും രണ്ട് പ്രവേശന പരീക്ഷകളെങ്കിലും എഴുതുന്നുണ്ട്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഫിസിക്സ്, […]

Continue Reading

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം ശനിയാഴ്ച

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലുതും മലങ്കര ക്രഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ ചെ (ഡോ. ബോബി ചെമ്മണ്ണൂർ) വയനാട് കൽപ്പറ്റയിൽ ആഗസ്റ്റ് 13 ന് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമി ലാണ് ആദ്യത്തെ വിളവെടുപ്പ്. രാവിലെ 11.30 ന് നടക്കുന്ന […]

Continue Reading

സ്വർണ വില രണ്ടാം ദിവസവും കൂടി; രണ്ടുമാസത്തെ ഏറ്റവും ഉയർന്ന വില

കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണത്തിന് വിലകൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്ന​ലെയും ഗ്രാമിന് 40 ​രൂപ കൂടിയിരുന്നു.  രണട് ദിവസം കൊണ്ട് 640 രൂപയാണ് പവന് കൂടിയത്. ഇതോടെ ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമായി. 2022 ജൂൺ 11ന് ശേഷം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.ഈ മാസം ഒന്നിന് 4710 രൂപയായിരുന്നു ഗ്രാമിന്. പവന് 37,680 രൂപയും. ഇതാണ് […]

Continue Reading

സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിന് അവസാനിക്കും. രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂൾ തുറക്കും.

Continue Reading

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; ശമ്പളം 600 റിയാല്‍ മുതല്‍

മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും യോഗ്യതകള്‍ വിവരിച്ചുകൊണ്ട് എംബസി അറിയിച്ചു. […]

Continue Reading

ഹർ ഘർ തിരംഗ:ദേശീയ പതാക പ്രദർശനം ആരംഭിച്ചു

വെള്ളമുണ്ട:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 13 മുതൽ 15 വരെ പ്രധാന സ്ഥലങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പഴഞ്ചന അംഗൻവാടിയിലും പതാക പ്രദർശനവും മധുര വിതരണവും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.അംഗൻവാടി ടീച്ചർ കെ.പി സാജിറ,എ.കെ ഇബ്രാഹിം,ആലാൻ സൂപ്പി,എ.ഉസ്മാൻ,എ.മോയി,ലൗസി എ.കെ,ഷമീർ എ,സീനത്ത് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവുകയാണ് കൊഴുവണ നിവാസികൾ

രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർതുകയാണ് വയനാട്ടിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമം. മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാകയാണ് കൊഴുവണയിൽ ഉയർത്തിയത്.മുതിർന്ന ഗോത്ര സ്ത്രീകളായകൊളുമ്പി (98), കൊയ്മ (85) എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. രാജേഷ് കാവുമോളയിൽ പതാക വന്ദനം നടത്തി.ഷാജി വെട്ടിക്കാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ സൈനികരായ ഷാജി വെട്ടിക്കാൽ, രാജേഷ് കാവുമോളയിൽ എന്നിവരെയും പതാക നിർമ്മിച്ച ജെയിംസ് രാജിനേയും ചടങ്ങിൽ […]

Continue Reading

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ രാജ്യം; ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, […]

Continue Reading