കുടിവെള്ളം നൽകിയില്ല, കുപ്പിവെള്ളം വാങ്ങണം; റസ്റ്റാറന്റ് 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകാതിരുന്ന സംഭവത്തിൽ ആരോപണ വിധേയരായ റസ്റ്റാറന്റ് 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷന്‍റെ ഉത്തരവ്. 2016ൽ കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം സംബന്ധിച്ച് തൃശൂർ സ്വദേശിനി അഡ്വ. ടി.കെ. കവിത നൽകിയ പരാതിയിലാണ് കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്. .ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ് ചുമച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് പരാതി. […]
Continue Reading